The gift of God’s, gifts to the earth
ആ സ്നേഹത്തിന്റെ വീണ്ടെടുക്കലാണ് ഓരോ ജനനവും. ഒരർത്ഥത്തിൽ, ഒരു കുഞ്ഞു ജനിക്കുമ്പോൾ ലോകത്ത് ഒരമ്മ കൂടി ജനിക്കുകയാണ്. അതിലപ്പുറം മറ്റെന്തു സന്തോഷമാണ് തേടി വരാനുള്ളത്? അതുകൊണ്ടു തന്നെ ആ ദിവസം എന്നും ഓർമിക്കപ്പെടണം.നാളേക്ക് ബാക്കിയാവണം. അതിനായ് നമുക്കൊരു മരം നടാം. ഒരു കുഞ്ഞു ജനിക്കുമ്പോൾ ഒരു തൈ നടാം.. അത് നാളെ മരമാവും. കായ്ക്കും. അതിന്റെ വിത്തിൽ നിന്ന് മറ്റൊരു മരം ജനിക്കും. ഒന്നോർത്തു നോക്കൂ, എത്ര സുന്ദരമായിരിക്കും നമ്മുടെ ഭൂമി? കുഞ്ഞിക്കാൽ പിച്ച വെച്ച് തുടങ്ങുന്നതോടൊപ്പം ‘അമ്മ മനസ്സ് പോലെ പ്രകൃതിയുടെ കരുതലിന്റെ വേരും വളരട്ടെ, വരൂ, നമുക്കൊരുമിച്ച് തണലത്തിരിക്കാം…